ഇന്ന് ഞങ്ങള്‍ അവരുടെ രക്തം പരിശോധിക്കും. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്കകം അവരെ വീട്ടിലേക്ക് കൊണ്ട് പോകാവുന്നതാണ്
രാജ്യത്ത് ആദ്യ സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തയാളുടെ നില മെച്ചപ്പെടുന്നു. സുംഗൈ ബുലോആശുപത്രിയിലെ ചികിത്സകളോട് രോഗി പ്രതികരിക്കുന്നുണ്ട്. 58 വയസുകാരിയായ രോഗിയുടെ സിക ലക്ഷണങ്ങള്‍ നീങ്ങുന്നുണ്ടെന്നും ഇത് മൂലം ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട തടിപ്പുകളും തിണര്‍പ്പുകളും മറ്റും മാറിയെന്നും ആശുപത്രിയുടെ പകര്‍ച്ചവ്യാധി വിഭാഗം തലവനായ ഡോ: ക്രിസ്റ്റഫര്‍ ലീ പറഞ്ഞു.
“ഇന്ന് ഞങ്ങള്‍ അവരുടെ രക്തം പരിശോധിക്കും. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്കകം അവരെ വീട്ടിലേക്ക് കൊണ്ട് പോകാവുന്നതാണ്,” ഇന്നലെ അദ്ദേഹം പറഞ്ഞു.
അവരുടെ ശരീരത്തിലെ ചെറിയ പാടുകളും മറ്റും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് നീങ്ങിയെന്നും അവസാന രോഗ നിര്‍ണയ പരിശോധന നെഗറ്റീവ് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാനാണ് കുറച്ച് ദിവസങ്ങള്‍ കൂടെ അവരെ ആശുപത്രിയില്‍ കിടത്താന്‍ തീരുമാനിച്ചത്.
അവര്‍ സിക വിമുക്തയായെന്ന് തെളിയിക്കാനാണ് ഇന്നത്തെ രക്തപരിശോധന. ആഗസ്റ്റ് 19ന് മകളെ സന്ദര്‍ശിക്കുവാന്‍ അവരും ഭര്‍ത്താവും സിംഗപ്പൂര്‍ പോയിരുന്നു. അഗസ്റ്റ് 21ന് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ തിരിച്ചെത്തി ഒരാഴ്ച്ചയ്ക്ക് ശേഷം ഇവര്‍ക്ക് ഗുരുതരമായ പനി പിടിപെടുകയും ശരീരത്തില്‍ പാടുകള്‍ ഉണ്ടാവുകയുമായിരുന്നു. ഇതിന് ക്ലാങ്ങിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി.
ശേഷം സുംഗൈ ബുലോ ആശുപത്രിയിലേക്ക് ഇവരെ പറഞ്ഞു വിടുകയായിരുന്നു. അവിടെ നടത്തിയ മൂത്ര പരിശോധനയില്‍ സിക വൈറസ് പോസിറ്റീവ് ആവുകയായിരുന്നു. സിംഗപ്പൂറിലുള്ള അവരുടെ മകളും രോഗബാധിതയാണ്.
സികയുടെ പ്രധാന ലക്ഷണങ്ങള്‍ പനിയും ശരീരവേദനയും പാടുകളും മറ്റുമാണെന്ന് ഡോ: ലീ പറഞ്ഞു. സികബാധിതയായ ഒരു സ്ത്രീ രോഗവിമുക്തയാണെങ്കിലും അവരുടെ യോനീസ്രവത്തില്‍ വൈറസ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് 2 മാസത്തിനിടയില്‍ ലൈംഗികബന്ധമുണ്ടായാല്‍ പങ്കാളിയിലേക്കും ഇത് പടരാനുള്ള സാധ്യതയുണ്ട്. അത്പോലെ തന്നെ രോഗ വിമുക്തനായ പുരുഷന്റെ ബീജത്തിലും 6 മാസത്തോളമിരിക്കാന്‍ സിക വൈറസിന് കഴിയും.
ബ്രസീല്‍, സിംഗപ്പൂര്‍ പോലെയുള്ള രോഗ ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള ഗര്‍ഭിണികള്‍ എത്രയും പെട്ടെന്ന്‍ തൊട്ടടുത്ത ആശുപത്രികളില്‍ ചെക്ക് അപ് ചെയ്യണമെന്ന്‍ ഡോ: ലീ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.