Currency

മലേഷ്യയില്‍ ഗര്‍ഭിണിക്ക്‌ സിക രോഗം

Wednesday, September 7, 2016 6:12 pm

27 വയസുള്ള യുവതി സിക വൈറസ് ബാധിച്ച മൂന്നാമത്തെ ആളാണ്‌

സിക രോഗം ബാധിച്ച് ആദ്യ ഗര്‍ഭിണിയുടെ കേസ് മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറു കണക്കിന് രോഗം സ്ഥിരീകരിച്ചിട്ടുള്ള മലേഷ്യന്- സിംഗപ്പൂര്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന സ്ത്രീയിലാണ് രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

27 വയസുള്ള യുവതി സിക വൈറസ് ബാധിച്ച മൂന്നാമത്തെ ആളാണ്‌. ഗര്‍ഭിണികളില്‍ ഇത് വിരൂപവും വികൃതവുമായ രൂപമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. നവജാതശിശുവില്‍ ഇത് ഇന്‍ഫന്റ് മൈക്രോസെഫാലി എന്നാ രോഗം വരുത്തുന്നതിന് ഇടയാക്കുന്നു. വിചിത്രമായ തലച്ചോറും ശിരസ്സും മറ്റുമുണ്ടാകുന്നതാണ് ഈ അവസ്ഥ.

“യുവതിയുടെ ആദ്യത്തെ പ്രസവമാണിത്. മൂന്നോ നാലോ മാസം ഗര്‍ഭിണിയാണവര്‍,” ആരോഗ്യ വിഭാഗത്തിന്‍റെ ഫെയ്സ്ബുക് പേജില്‍ ആരോഗ്യമന്ത്രി എസ്. സുബ്രഹ്മണ്യം പറഞ്ഞു. എങ്ങനെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നതിനെ കുറിച്ച അറിയില്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും ആറു മാസം മുന്‍പ് അവര്‍ സിംഗപ്പൂരില്‍ പോയിരുന്നതായ് അറിയാന്‍ കഴിഞ്ഞു. കൂടാതെ ഇവരുടെ ഭര്‍ത്താവ് ജോലി സംബന്ധമായി തുടര്‍ച്ചയായി അവിടേക്ക് പോകുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x