Currency

ഭക്ഷ്യസുരക്ഷാനിയമം ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

സ്വന്തം ലേഖകൻThursday, August 25, 2016 4:43 pm

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് സർക്കാർ. മൊത്ത വ്യാപാരശാലകളുടെ നടത്തിപ്പ് സപ്ലൈകോയെ ഏല്‍പ്പിക്കും, പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനം. കഴിഞ്ഞ സര്‍ക്കാര്‍ തയാറാക്കിയ ഉപഭോക്താക്കളുടെ മുന്‍ഗണന പട്ടികയിലെ പിഴവുകള്‍ ഒഴിവാക്കി പുതിയത് പ്രസിദ്ധീകരിക്കും. കേരളത്തിനുള്ള അധിക അരി വിഹിതം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷാ നിയമം വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്കുതല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിങ് നടത്താനും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ അധ്യപകദിനാഘോഷം ‘ജീവിതശൈലി’ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കിയ രാജു നാരായണസ്വാമിക്ക് കാര്‍ഷിക ഉല്‍പാദന കമ്മീഷണറുടെ അധികച്ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x