Currency

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി

സ്വന്തം ലേഖകന്‍Wednesday, December 21, 2016 3:38 pm

മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്. ബുധനാഴ്ച രാവിലെ ദുബായിലെത്തിയ അദ്ദേഹം വൈകിട്ട് അല്‍കൂസിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കും. ഇന്നു മറ്റു പൊതുപരിപാടികളൊന്നുമില്ല. പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസലോകം പ്രതീക്ഷയിലാണ്.

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദുബായിലെത്തി. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്. ബുധനാഴ്ച രാവിലെ ദുബായിലെത്തിയ അദ്ദേഹം വൈകിട്ട് അല്‍കൂസിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കും. ഇന്നു മറ്റു പൊതുപരിപാടികളൊന്നുമില്ല. പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസലോകം പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച ദുബായില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൗരസ്വീകരണവും പിണറായി വിജയനായി ഒരുക്കിയിട്ടുണ്ട്.

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൂട്ടുക, തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുക, നിക്ഷേപാവസരങ്ങള്‍ തുറന്നുകൊടുക്കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചിലതിലെങ്കിലും മുഖ്യമന്ത്രിയുടെ അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാവിലെ 10 ന് ദുബായ് എമിറേറ്റ്‌സ് ടവറില്‍ വ്യവസായ, വാണിജ്യ പ്രമുഖരുടെ സംഗമത്തില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. സ്മാര്‍ട്ട് സിറ്റി അവലോകന യോഗത്തിലും പങ്കെടുക്കും. അന്ന് വൈകിട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ കൈരളി ടി.വി. സംഘടിപ്പിക്കുന്ന എന്‍.ആര്‍.ഐ ബിസിനസ് അവാര്‍ഡ് വിതരണ ചടങ്ങാണ് ആദ്യ പരിപാടി. ഉച്ചകഴിഞ്ഞ് ദുബായിലെ മാധ്യമപ്രവര്‍ത്തകരെ കാണും. വൈകിട്ടാണ് പൗരസ്വീകരണം ഒരുക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി”

  1. Thankfulness to my father who told me regarding this webpage, this website is really amazing.

Comments are closed.

Top
x