തൊഴില്‍, ആഭ്യന്തരം, മുനിസിപ്പല്‍ ഗ്രാമ വികസനം വാണിജ്യ നിക്ഷേപം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഗവര്ണ്ണറേറ്റുകളുടെ കൂടി സഹകരണത്തോടെ സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കുക. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്), പൊതുസുരക്ഷ വിഭാഗം എന്നിവയും സ്വദേശിവത്കരണത്തില്‍ പങ്കാളിത്തം വഹിക്കും.
റിയാദ്: സൗദിയിലെ പതിമൂന്ന് മേഖലകളിലും സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മേഖലാ ഗവര്ണ്ണറേറ്റുകളുടെ സഹകരണത്തോടെയാണ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുക.
തൊഴില്‍, ആഭ്യന്തരം, മുനിസിപ്പല്‍ ഗ്രാമ വികസനം വാണിജ്യ നിക്ഷേപം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഗവര്ണ്ണറേറ്റുകളുടെ കൂടി സഹകരണത്തോടെ സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കുക. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്), പൊതുസുരക്ഷ വിഭാഗം എന്നിവയും സ്വദേശിവത്കരണത്തില്‍ പങ്കാളിത്തം വഹിക്കും.
മേഖലയില്‍ സ്വദേശിവത്കരണത്തിന് അനുയോജ്യമായ രീതി കണ്ടെത്തി നടപ്പാക്കുക, സ്വകാര്യ മേഖലയില്‍ നിന്ന് പദ്ധതിക്കുവേണ്ട സഹകരണം ഉറപ്പാക്കുക എന്നിവയും പുതിയ പദ്ധതിയുടെ ഭാഗമാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി മേഖലകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും വിവിധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.