Currency

സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സര്‍: ഹ്യൂസ്റ്റന്‍ നഗരം ഇന്ന് മുതല്‍ തിളങ്ങും

Friday, September 2, 2016 10:40 am

സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സര്‍ന്‍റെ ലോഗോയുടെ നിറങ്ങളായ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലാകും കെട്ടിടങ്ങള്‍ തിളങ്ങുക.

സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സര്‍ന്‍റെ നിറങ്ങളിലാകും ഇന്ന് മുതല്‍ മറ്റ് 90 ചരിത്രപ്രധാന കെട്ടിടങ്ങളോടൊപ്പം ഹ്യൂസ്റ്റന്‍ സിറ്റി ഹാളും തിളങ്ങുക. അഞ്ചാമത് സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സറിന്‍റെ ‘റോഡ്ബ്ലോക്’ ഷോയോട് അനുബന്ധിച്ചാണ് യു.എസ്.ലെയും കാനഡയിലെയും പ്രധാന കേന്ദ്രങ്ങള്‍ തിളങ്ങുന്നത്. സെപ്റ്റംബര്‍ 9ന് 7 മണിക്കാണ് പരിപാടിയുടെ പ്രക്ഷേപണം. സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സര്‍ന്‍റെ ലോഗോയുടെ നിറങ്ങളായ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലാകും കെട്ടിടങ്ങള്‍ തിളങ്ങുക.

ട്രാന്‍സ്ലേഷനല്‍ ഗവേഷണ രംഗത്തിന് പ്രചാരം നല്‍കുന്നതിനാവശ്യമായ പണം സ്വരൂപിച്ച് കാലതാമസമില്ലാതെ രോഗികളിലേക്ക് പുതിയ ചികിത്സാരീതികള്‍ എത്തിച്ചുകൊടുക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനുമാണ് ഇതിന്റെ ഉദ്ദേശം.

“യു.എസ്.ലെയും കാനഡയിലെയും ചരിത്രപ്രധാന കെട്ടിടങ്ങളും മറ്റ് പ്രധാന ഇടങ്ങളും ക്യാന്‍സറിനെതിരെ പൊരുതാന്‍ ഞങ്ങളോടൊപ്പം ചേരുന്നു എന്നതില്‍ അങ്ങേയറ്റം നന്ദിയും സ്നേഹവുമുണ്ട്,” സ്റ്റാന്‍ഡ് അപ് ടു ക്യാന്‍സര്‍ സ്ഥാപകരിലൊരാളും എന്‍റെര്‍ട്ടൈന്‍മെന്‍റ് ഇന്ഡസ്ട്രി ഫൌണ്ടേഷന്‍ സിഇഓ-യുമായ ലിസ പോള്‍സന്‍ പരഞ്ഞു. “ഞങ്ങളുടെ ഷോയോടൊപ്പം ഈ കെട്ടിടങ്ങള്‍ തിളങ്ങുന്നത് ക്യാന്‍സര്‍ ഗവേഷണ രംഗത്തിന് നല്ല സംഭാവന ചെയ്യുമെന്നാണ് കരുതുന്നത്.”

വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഹ്യൂസ്റ്റന്‍ സിറ്റി ഹാള്‍ ചുവപ്പിലും ഓറഞ്ചിലും മഞ്ഞയിലും തിളങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x