Currency

സൗദിയില്‍ ജൂവലറികളില്‍ രണ്ടുമാസത്തിനകം സ്വദേശിവല്‍ക്കരണം

സ്വന്തം ലേഖകന്‍Sunday, October 8, 2017 1:55 pm

ജൂവലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് രണ്ട് മാസത്തെ സാവകാശമാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചിട്ടുളളത്. ജൂവലറി, പച്ചക്കറി കട എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

റിയാദ്: സൗദി അറേബ്യയിലെ ജൂവലറികളില്‍ രണ്ടു മാസത്തിനകം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂവലറി സ്വദേശിവല്‍ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിസഭ അംഗീകരിച്ചുരുന്നതാണെങ്കിലും വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജൂവലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് രണ്ട് മാസത്തെ സാവകാശമാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചിട്ടുളളത്. ജൂവലറി, പച്ചക്കറി കട എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ തീരുമാനം കര്‍ശനമായി നടപ്പിലാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം. ഇതിനായി 2018 മാര്‍ച്ച് 18 വരെ ജൂവലറി ഉടമകള്‍ക്ക് സാവകാശം നല്‍കും.

സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. ഇതിനായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ജ്വല്ലറികളില്‍ സന്ദര്‍ശനം തുടങ്ങി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x