Currency

സൗദി മാളുകളിലും സമ്പൂര്‍ണ സ്വദേശിവത്കരണം വരുന്നു

സ്വന്തം ലേഖകന്‍Saturday, April 22, 2017 12:47 pm

സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ മാളുകളില്‍ സെപ്റ്റംബര്‍ 21 മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അഖില സൗദി തലത്തില്‍ ഇത് എന്നു മുതലാവും പ്രാബല്യത്തില്‍ വരുന്നതെന്ന് കാത്തിരിക്കുകയാണ് വിദേശികള്‍.

ജിദ്ദ: സൗദിയില്‍ മാളുകളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നു. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയിലെ അന്താരാഷ്ട്ര നിലവാരമുള്ള മാളുകളില്‍ ജോലി ചെയ്യുന്നത്. ഇവരെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നിയമം. മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം വിദേശികള്‍ക്കുണ്ടാക്കിയ ജോലി നഷ്ടത്തെക്കാള്‍ വലുതായിരിക്കും മാളുകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്നത്. അതേസമയം എന്ന് മുതലാണ് മാളുകളില്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ ബഖാലകളിലെ (പലചരക്കുകട) ജോലി സ്വദേശിവത്കരിക്കണമെന്ന മുറവിളി ശക്തമായിരിക്കുകയാണ്. ബഖാലകളുള്‍പ്പെടെ ചെറുകിട വ്യാപാരമേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

സൗദി അറേബ്യയിലെ ഏത് ഉള്‍നാടുകളിലും മലയാളികളുടെ ബഖാലകള്‍ കാണാം. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലാണ് ഇത്തരം സ്ഥാപനങ്ങളെങ്കിലും നടത്തിപ്പും ഉടമസ്ഥതയും വിദേശികള്‍ക്കു തന്നെയാണ്. മലയാളി പ്രവാസികളില്‍ നല്ലൊരു പങ്കും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ മാളുകളില്‍ സെപ്റ്റംബര്‍ 21 മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അഖില സൗദി തലത്തില്‍ ഇത് എന്നു മുതലാവും പ്രാബല്യത്തില്‍ വരുന്നതെന്ന് കാത്തിരിക്കുകയാണ് വിദേശികള്‍.

ഏറ്റവും പുതിയ സര്‍വെ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.1 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം സൗദികള്‍ രാജ്യത്ത് തൊഴിലില്ലാത്തവരായി ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കാന്‍ കടുത്ത നടപടികള്‍ക്കാണ് രാജ്യം ശ്രമിക്കുന്നത്. ആരോഗ്യം, ഇന്‍ഷുറന്‍സ്, റെന്റ് എ കാര്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവത്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x