ഇനി മുതല്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പോരുന്ന ആര്‍ എസ് എസ് ശാഖകള്‍ക്ക് വന്‍ തിരിച്ചടിയാണ് മന്ത്രിയുടെ പ്രസ്താവന. ഇനി മുതല്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ പ്രവണതയെ സംബന്ധിച്ച് വകുപ്പില്‍ നിരവധി പരാതികള്‍ വന്നിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ഇതിനെ സംബന്ധിച്ച് ജനങ്ങളുടെ ഭീതി അകറ്റേണ്ടതുണ്ട്. ഒരു ജനതയുടെ തന്നെ വിശ്വാസത്തിന്‍റെയും ആചാരാനുഷ്ഠാനങ്ങളുടെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. വിശ്വാസികള്‍ക്ക് ഇടമായി വര്‍ത്തിക്കേണ്ട ഇവിടം കേവലം ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല. ക്ഷേത്രങ്ങളെ, വെട്ടാനും കൊല്ലുവാനും പോരുന്ന സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളാക്കാനും സമ്മതിക്കില്ല.
കേരളത്തിന്‍റെ പോരാട്ടചരിത്രത്തിന്റെ ഫലമായി കിട്ടിയ മതേതര സ്വഭാവം കളഞ്ഞു കുളിക്കുവാനും സമാധാന അന്തരീക്ഷം തകര്‍ക്കുവാനും ഒരുമ്പെട്ട് നില്‍ക്കുന്നവരെ അതിനനുവദിക്കുകയുമില്ല. ഇതിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.