Currency

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുകളില്‍ ആത്മഹത്യാഭീഷണി

Thursday, October 6, 2016 11:46 am

ക്യാമ്പസ് നിര്‍മാണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപെട്ടവരില്‍ 16 പേരാണ് കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്

ക്യാമ്പസ് നിര്‍മാണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപെട്ടവരില്‍ 16 പേരാണ് കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. കുടിയൊഴിപ്പിക്കപ്പെട്ട സമയത്ത് വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്ന് പറഞ്ഞാണ് ഭീഷണി.

അധികൃതര്‍ ഇടപെട്ട് ഇവര്‍ക്ക് ജോലി വാങ്ങിക്കൊടുക്കണമെന്നും ഇവര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ ശുദ്ധജലവും നടപ്പാതകളും ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം സമരം ചെയ്യുന്നുണ്ട്.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ ഓരോന്നിലും ഒരാള്‍ക്ക് എന്ന നിലയില്‍ വാഗ്ദാനം ചെയ്തിരുന്ന ജോലിയേ കുറിച്ചും ആരും ഒന്നും പറയാതെ വന്നപ്പോഴാണ് ഇവര്‍ ഈ കടുംകൈക്ക് ഒരുങ്ങിയതെന്നാണ് അറിയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x