ഹാരിസ് കൌണ്ടി ജയിലിലെ സര്വേയ്ലന്സ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തായത്
ഹാരിസ് കൌണ്ടി ജയിലിലെ സര്വേയ്ലന്സ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തായത്. ആത്മഹത്യക്ക് ശ്രമിച്ച അന്തേവാസിയെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.
വീഡിയോയില്‍ ഇയാള്‍ അഴികളുടെ ബലം പരിശോധിച്ചതിനു ശേഷം പോക്കറ്റില്‍ നിന്ന് ബെഡ്ഷീറ്റ് എടുക്കുന്നതും കാണിക്കുന്നുണ്ട്. അഴിയില്‍ ഷീറ്റ് കെട്ടിയതിനു ശേഷം കഴുത്തില്‍ കുരുക്കാന്‍ തുടങ്ങുന്നതിനിടയിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.
രംഗം കണ്ട ഉദ്യോഗസ്ഥര്‍ പാഞ്ഞുവന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു. സംസ്ഥാനത്താകെ ഒരു വര്‍ഷം 72ഓളം ആത്മഹത്യകളാണ് ജയിലില്‍ വച്ച് നടക്കുന്നത്. ഹാരിസ് കൌണ്ടിയില്‍ ഇത് 4 ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.