സൃഷ്ടിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒളിമ്പിക്സിലെ ഇന്ത്യന്‍ പെണ്‍പടയുടെ കരുത്ത് തന്നെയാണ്.
തുടര്‍ച്ചയായി 31 മണിക്കൂര്‍ ഡ്രം വായിച്ച് മധ്യപ്രദേശ് സ്വദേശിനി ലോകറെക്കോഡ് തകര്‍ത്തു. ഇന്‍ഡോറില്‍ ജ നിച്ച് വളര്‍ന്ന സൃഷ്ടി പട്ടീദാറാണ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയത്. ഇതുനു മുന്‍പത്തെ വിജയിയായ മെക്സിക്കോ സ്വദേശിനി സോഫിയയുടെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രം വായിച്ച റെക്കോഡ് ആണ് സൃഷ്ടി തകര്‍ത്തത്.
ഗിന്നസിലേക്ക് കൊട്ടിക്കയറിയ സൃഷ്ടിയുടെ പ്രകടനം ആഗസ്റ്റ് 22-നായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച വായന അടുത്ത ദിവസം വൈകിട്ട് ഏഴ് മണി വരെ നീണ്ടുനിന്നു. തന്റെ 14 വയസു മുതലാണ് സൃഷ്ടി ഡ്രം വായന തുടങ്ങിയത്. സൃഷ്ടിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒളിമ്പിക്സിലെ ഇന്ത്യന്‍ പെണ്‍പടയുടെ കരുത്ത് തന്നെയാണ്. സ്ത്രീകളുടെ കഴിവിനെ നിരന്തരം കളിയാക്കിക്കൊണ്ടിരുന്ന ഒരു ജനതയ്ക്കുള്ള മറുപടിയാണ് സിന്ധുവും സാക്ഷിയുമൊക്കെ പോരുതി നേടിയ മെഡലുകള്‍.
ചെറുപ്പത്തില്‍ സൃഷ്ടിക്ക് ഹാര്‍മോണിയത്തോടും മറ്റ് സംഗീതോപകരണങ്ങളോടുമായിരുന്നു താല്പര്യം. പതിയെയാണ് അത് ഡ്രംസിലേക്ക് വഴി മാറിയത്. പല അധ്യാപകര്‍ക്ക് കീഴിലും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയുമായിരുന്നു പഠനം.
രാജ്യത്തെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇന്ത്യ അങ്ങനെ സ്വീകരിച്ചിട്ടില്ലാത്ത ഡ്രംസിന് പ്രചാരം നേടിക്കൊടുക്കുക എന്നതാണ് സൃഷ്ടിയുടെ ലക്ഷ്യം. ഒപ്പം സംഗീതലോകത്ത് മെച്ചപ്പെട്ട ഒരു ഡ്രമ്മറായി തിളങ്ങണമെന്നും ഈ 23കാരി ആഗ്രഹിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.