ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com
ബലൂണില്‍ പതിനൊന്ന് ദിവസം 34,000 കിലോമീറ്റര്‍ സഞ്ചരിച്ച 65 കാരനായ ഫെഡര്‍ കോനിയുഖോവ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. 13 ദിവസവും എട്ട് മണിക്കൂറുമെടുത്തു അമേരിക്കന്‍ സാഹസിക യാത്രികന്‍ സ്റ്റീവ് ഫോസെറ്റ് 2012ല്‍ സ്ഥാപിച്ച 33,000 കിലോമീറ്റര്‍ യാത്രയെന്ന റെക്കോര്‍ഡാണ് ഫെഡര്‍ തകര്‍ത്തത്. 13 ദിവസമെടുത്തു ലോകം ചുറ്റിയെത്താനായിരുന്നു ഫെഡറിന്റെ ലക്ഷ്യം, എന്നാൽ 11 ദിവസംകൊണ്ടു ലക്ഷ്യം പൂർത്തിയാക്കാനായി. ലോക സഞ്ചാരത്തിനിടെ അതിശൈത്യവും അപ്രതീക്ഷിതമായ കാറ്റും അതിജീവിച്ചാണ് ഫെഡർ ഏറ്റവും വേഗമേറിയ ബലൂൺ യാത്ര പൂർത്തിയാക്കിയത്.
പെര്‍ത്ത്: ബലൂണില്‍ പതിനൊന്ന് ദിവസം 34,000 കിലോമീറ്റര്‍ സഞ്ചരിച്ച 65 കാരനായ റഷ്യൻ ഓർത്തഡോസ് പുരോഹിതൻ ഫെഡര്‍ കോനിയുഖോവ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ബലൂണില്‍ ലോകസഞ്ചാരം നടത്തിയ ഈ റഷ്യന്‍ സാഹസിക സഞ്ചാരി സുരക്ഷിതമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഫെഡര്‍ ഒറ്റയ്ക്കാണ് ബലൂണില്‍ ലോക സഞ്ചാരം നടത്തിയതെങ്കിലും സഹായവുമായി ആറോളം ഹെലികോപ്റ്ററുകള്‍ പിന്തുടരുന്നുണ്ടായിരുന്നു.
13 ദിവസമെടുത്തു ലോകം ചുറ്റിയെത്താനായിരുന്നു ഫെഡറിന്റെ ലക്ഷ്യം, എന്നാൽ 11 ദിവസംകൊണ്ടു ഫെഡറിന് ലക്ഷ്യം കാണാനായി. ലോക സഞ്ചാരത്തിനിടെ അതിശൈത്യവും അപ്രതീക്ഷിതമായ കാറ്റും അതിജീവിച്ചാണ് ഫെഡർ ഏറ്റവും വേഗമേറിയ ബലൂൺ യാത്ര പൂർത്തിയാക്കിയത്. 13 ദിവസവും എട്ട് മണിക്കൂറുമെടുത്തു അമേരിക്കന്‍ സാഹസിക യാത്രികന്‍ സ്റ്റീവ് ഫോസെറ്റ് 2012ല്‍ സ്ഥാപിച്ച 33,000 കിലോമീറ്റര്‍ യാത്രയെന്ന റെക്കോര്‍ഡാണ് ഫെഡര്‍ തകര്‍ത്തത്.ഓസ്ട്രേലിയയിലെ കിഴക്കൻ നഗരമായ പെര്‍ത്തില്‍നിന്നും ജൂലൈ പന്ത്രണ്ടിന് ആരംഭിച്ച യാത്ര പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്താണ് അവസാനിപ്പിച്ചത്. മുൻപ് രണ്ടു തവണ എവറെസ്റ് കൊടുമുടിയും ഫെഡർ കീഴടക്കിയിട്ടുണ്ട്.
ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.