Currency

മലയാളിയുടെ ബേക്കറി തകര്‍ത്തു

Tuesday, September 20, 2016 1:56 pm

മൂവാറ്റുപുഴ സ്വദേശി സിജു ജോസഫിന്‍റെ കടയ്ക്ക് നേരെയായിരുന്നു അക്രമം

ബെംഗളുരുവില്‍ മലയാളി ബേക്കറിക്ക് നേരെ വീണ്ടും ആക്രമണം. ‘ബേക്ക് ഇന്‍ കഫെ’ എന്ന മൂവാറ്റുപുഴ സ്വദേശി സിജു ജോസഫിന്‍റെ കടയ്ക്ക് നേരെയായിരുന്നു അക്രമം. താവരക്കര മെയിന്‍ റോഡിലാണ് കട സ്ഥിതി ചെയ്യുന്നത്. 8 പേര്‍ അടങ്ങുന്ന അക്രമിസംഘം ചേര്‍ന്നാണ് കട നശിപ്പിച്ചത്.

സംഭവത്തില്‍ ഉടമസ്ഥനും കടയിലെ ജീവനക്കാരായ വയനാട് സ്വദേശി ഷമീര്‍, നേപ്പാള്‍ സ്വദേശി കിഷോര്‍, എന്നിവര്‍ക്കും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിലാണ് ഇവരെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രിയിയോടെ കടയിലെത്തിയ അക്രമിസംഘം സിഗരറ്റ് കടം ചോദിക്കുകയുണ്ടായി. എന്നാല്‍ കടം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‍ ഇവര്‍ കടയ്ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.

ഗ്ലാസ്സും അലമാരയും മറ്റും അടിച്ചു തകര്‍ത്ത ഇവര്‍ പിന്നീട് ജീവനക്കാരെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് കൂടാതെ 10,000 രൂപയും സിഗരറ്റുകളും ഇവര്‍ മോഷ്ടിച്ചു. സംഭവത്തെ കുറിച്ച് മഡിവാള പോലീസില്‍ കെ.എം.സി.സി.യുടെ കീഴില്‍ പരാതി സമര്‍പ്പിച്ചു. ഇതിനോട് അനുബന്ധിച്ച് സുനില്‍ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x