Currency

തുടര്‍ച്ചയായി രണ്ടാം തവണ മലയാളി ബേക്കറിക്ക് നേരെ ആക്രമണം

Saturday, September 24, 2016 11:52 am

ബെന്‍സണ്‍ ടൌണിനടുത്തുള്ള വില്യംസ് ടൌണിലേ മാഹി സ്വദേശി മഹമ്മൂദിന്‍റെ കടയ്ക്ക് നേരെയായിരുന്നു ആക്രമണം.

ബെംഗളുരുവില്‍ ഇത് രണ്ടാമതായാണ് മലയാളിയുടെ ബേക്കറിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിയോട് കൂടിയായിരുന്നു ആക്രമണം. ബെന്‍സണ്‍ ടൌണിനടുത്തുള്ള വില്യംസ് ടൌണിലേ മാഹി സ്വദേശി മഹമ്മൂദിന്‍റെ കടയ്ക്ക് നേരെയായിരുന്നു ആക്രമണം.

സാധനം വാങ്ങിയതിന്‍റെ പണം ചോദിച്ചപ്പോഴാണ് യുവാവ് പ്രകോപിതനായത്. വാങ്ങിച്ച വസ്തുവിന്‍റെ പണം കടയുടമ ചോദിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ തിരിച്ച പോയി ആളെക്കൂട്ടി വന്ന് കട അടിച്ചു തകര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന മിട്ടായിഭരണികളും അലമാരകളും മറ്റും ഇവര്‍ തല്ലിത്തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന്‍ കെ.എം.സി.സി. കമ്മനഹള്ളിയുടെ ഭാരവാഹികളായ റമീസ്, ഹാരിസ്, എന്നിവര്‍ ചേര്‍ന്ന് ജയനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ഇതിന് മുന്‍പായി മൂവാറ്റുപുഴ സ്വദേശിയുടെ താവരക്കര മെയിന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബേക്കറിയും ചിലര്‍ ആക്രമിച്ചിരുന്നു. ഇതില്‍ കടയുടമക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x