Currency

ശവശരീരവുമായി വ്യക്തി; മോട്ടല്‍ മാനേജര്‍ പോലീസിനെ അറിയിച്ചു

Friday, September 9, 2016 3:57 pm

പ്ലാസ്റ്റിക് കണ്ടൈനറില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ശരീരം.

ഒരു ശവശരീരവുമായി കടന്ന ആളെ കുറിച്ചാണ് മോട്ടല്‍ മാനേജര്‍ പോലീസില്‍ അറിയിച്ചത്. പ്ലാസ്റ്റിക് കണ്ടൈനറില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ശരീരം. കുറ്റവാളി തന്‍റെ മുറിയില്‍ നിന്നും കണ്ടെയ്നറുമായി പുറത്ത് കടക്കാനൊരുങ്ങുകയായിരുന്നു.

“ഞങ്ങള്‍ക്ക് ഒരു കോള്‍ വന്നു, പ്ലാസ്റ്റിക് കണ്ടൈനറില്‍ ശവശരീരം കടത്തുന്നതുമായി സംബന്ധിച്ച്. 40 കഴിഞ്ഞ ഒരാളായിരുന്നു അതിനുള്ളിലെന്ന് പിന്നീട് മനസിലായി. ഇപ്പോഴും അന്വേഷിക്കുകയാണ്. അറസ്റ്റുകള്‍ ഒന്നുമുണ്ടായിട്ടില്ല,” ലെഫ്ടനന്റ്റ് എബ്രിസ് പറഞ്ഞു.

എന്നാല്‍ ഒരു 23കാരന്‍ കുറ്റവാളിയെ കണ്ടിട്ടുണ്ടെന്നും സംസാരമുണ്ട്. കുറ്റവാളി മൃതദേഹം നീക്കുന്നതില്‍ അയാളെ സഹായിക്കാമോ എന്ന് ചോദിച്ച് യുവാവിനെ സമീപിച്ചിരുന്നു. ഭയന്നുപോയ യുവാവ് അച്ഛനെ കാര്യം കാര്യമറിയിച്ചു. അവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് സര്‍വേയ്ലന്‍സ് വീഡിയോ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x