രണ്ട് മുതല്‍ അഞ്ചു വയസു വരെ പ്രായം ഉണ്ടായേക്കാവുന്ന പെണ്‍കുഞ്ഞിന്‍റെ ശരീരഭാഗങ്ങളാണ്കണ്ടു കിട്ടിയതെന്ന് പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു
മാഡിസന്‍ കൌണ്ടി: രണ്ട് മുതല്‍ അഞ്ചു വയസു വരെ പ്രായം ഉണ്ടായേക്കാവുന്ന പെണ്‍കുഞ്ഞിന്‍റെ ശരീരഭാഗങ്ങളാണ്കണ്ടു കിട്ടിയതെന്ന് പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു. ഫീഡിംഗ് ട്യൂബുകള്‍ അടങ്ങിയ ഒരു മെഡിക്കല്‍ ഡിവൈസും കുട്ടിയുടെ ഉള്ളില്‍ നിന്ന് കണ്ടുകിട്ടി. അതിന്‍റെ നിര്‍മാണത്തെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കും.
ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവുകളോ ചതവുകളോ ഒന്നും തന്നെയില്ലെന്ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കണ്ടൈനറില്‍ അടച്ച നിലയിലായിരുന്നു ശരീരം. മാസങ്ങളായി അത് അവിടെയുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
കുട്ടിയുടെ ശരീരം കാര്യമായി ജീര്‍ണിച്ചതിനാല്‍ കേസ് തെളിയിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവം നടന്ന സ്ഥലത്തെ ആളുകള്‍ പരസ്പര സഹകരണത്തോടെ ജീവിക്കുന്നവരാണെന്നും പ്രശ്നസാദ്ധ്യത വളരെ കുറഞ്ഞ പ്രദേശമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.