Currency

മൊണാര്‍ക്ക്‌ എയര്‍ലൈന്‍സ് പാപ്പരായി; വിദേശത്ത് കുടുങ്ങിയത് 110,000 യാത്രക്കാർ

സ്വന്തം ലേഖകൻMonday, October 2, 2017 4:49 pm

വിദേശ രാജ്യങ്ങളില്‍ പെട്ട് പോയ സ്വന്തം യാത്രക്കാരെ തിരികെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.

ലണ്ടൺ: ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയായ മൊണാര്‍ക്ക്‌ എയര്‍ലൈന്‍സ് പാപ്പരായി. ടിക്കറ്റെടുത്തു വിദേശങ്ങളില്‍ പോയ 110,000 യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ പോലും കഴിയാതെ കമ്പനിയുടെ പ്രവർത്തനം നിർത്തലാാക്കിയിരിക്കുകയാണ്. ഇതോടെ മൂന്നുലക്ഷം ബുക്കിങ്ങുകള്‍ റദ്ദാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം വിദേശ രാജ്യങ്ങളില്‍ പെട്ട് പോയ സ്വന്തം യാത്രക്കാരെ തിരികെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. യാത്രയ്ക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുവാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ഖത്തര്‍ എയര്‍വെയ്സിന്റെ രണ്ടു വിമാനങ്ങള്‍ എസെക്സിലെ സ്റ്റാന്‍സ്റ്റഡ് എയര്‍ പോര്‍ട്ടില്‍ എത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x