2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2,182,769 പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്.
ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഖത്തറില്‍ ഈ വര്‍ഷം രണ്ട് മില്ല്യണിലേറെ ആളുകള്‍ വന്നുപോയെന്ന് അറിയിച്ചത്. 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2,182,769 പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്.
സെപ്റ്റംബറില്‍ ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരുന്നു. 2015നേക്കാള്‍ 8% ആളുകളാണ് സൌദി അറേബ്യയില്‍ നിന്നും വന്നത്. യു.എ.ഈ.യില്‍ ഇതില്‍ നിന്നും 17% വര്‍ധനയുണ്ട്.
ബഹ്റിനില്‍ നിന്നും കുവൈറ്റില്‍ നിന്നും യഥാക്രമം 3%ഉം 2% വീതവും വര്‍ധനയുണ്ട്. എന്നാല്‍ ഒമാനില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 5% കുറഞ്ഞിരുന്നു. മൊത്തത്തില്‍ 2015നേക്കാള്‍ ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ 7% വര്‍ധനയുണ്ട്.
ഖത്തര്‍-ഒമാന്‍ ടൂറിസ്റ്റ് വിസയില്‍ വരുന്നവരുടെ എണ്ണം 2% കൂടിയിട്ടുണ്ട്. ഈദാഘോഷവും മറ്റും സെപ്റ്റംബറിലെ വന്‍തിരക്കിനു കാരണമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.