Currency

ലോക ടൂറിസദിനം; ഖത്തര്‍ ഒരുങ്ങുന്നു

Sunday, September 25, 2016 5:22 pm

ലോക ടൂറിസദിനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നു.

ലോക ടൂറിസദിനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ക്യു.ടി.എ. രാജ്യത്തുടനീളം എട്ട് ഫോട്ടോ ഫ്രെയിമുകള്‍ സ്ഥാപിക്കും. ഇതിലൂടെ ചിത്രമെടുത്ത് #WTD2016, #Showcase Qatar എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടുന്നതിലൂടെ ആളുകള്‍ക്ക് മത്സരത്തില്‍ പങ്കാളികളാകാം.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാകും മത്സരങ്ങള്‍ നടക്കുക. വിജയിക്ക് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുവാനുള്ള അവസരമുണ്ട്. പ്രാദേശിക ടൂറിസത്തെ പരിപോഷിപ്പിക്കാനായി ഹോട്ടലുകളും ഭക്ഷണശാലകളും മറ്റും പ്രത്യേക ഓഫറുകള്‍ നല്‍കുന്നതാണ്. ഭക്ഷണം, സ്പാ, ലഞ്ച് ബുഫെകള്‍, ഡിന്നര്‍ ഷോകള്‍, യാത്രകള്‍ എന്നിങ്ങനെയാകും ഓഫറുകള്‍,

എല്ലാവര്‍ക്കും ടൂറിസം, സാര്‍വത്രിക ലഭ്യത പ്രോത്സാഹനം എന്നീ തീമിന്‍റെ ഭാഗമായാണ് ഈ മത്സരങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യ. ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x