കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ള 'ബേണിംഗ് വെല്‍സ്' ആണ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്ന് പ്രമുഖ ഹോളിവുഡ് സംവിധായകനും അവാര്‍ഡ് ജേതാവുമായ സോഹന്‍ റോയ് അറിയിച്ചു.
കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ള ‘ബേണിംഗ് വെല്‍സ്’ ആണ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്ന് പ്രമുഖ ഹോളിവുഡ് സംവിധായകനും അവാര്‍ഡ് ജേതാവുമായ സോഹന്‍ റോയ് അറിയിച്ചു. കുവൈറ്റില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് റോയ് ഈ വിവരം പങ്കുവച്ചത്. ഡാം 999 എന്ന ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിച്ച സോഹന്‍ റോയോടൊപ്പം നൂറ്റിനാല്പത്തിയഞ്ചോളം സിനിമകള്‍ ചെയ്ത് മലയാളത്തിന്‍റെ ഹിറ്റ്‌മേക്കറായ ഐ വി ശശിയും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. 25 മില്ല്യണ്‍ യു. എസ് ഡോളര്‍ മുതല്‍മുടക്കുള്ള ചിത്രം 2018 അവസാനത്തോടെ തീയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തൊണ്ണൂറുകളില്‍ ഉടലെടുത്ത കുവൈറ്റ് യുദ്ധത്തിന്‍റെ അനന്തരഫലമായി വേരറ്റു പോകുന്ന ഒരു വ്യക്തിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയ പാടവമുള്ള നടന്മാരും മികവുറ്റ സാങ്കേതിക വിദഗ്ദ്ധരുമാണ്ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാകും സിനിമയുടെ ചിത്രീകരണം. 2017 ഇല്‍ ആണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക.
ഏയ്‌റിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക അധ്യക്ഷനും സി ഈ ഓയും ആയ സോഹന്‍ റോയ് യുടെ മുന്‍ ചിത്രം, ഡാമുകളെ കുറിച്ചും മനുഷ്യജീവിതത്തില്‍ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത ഡാം 999 ആണ്. കൈയ്യടികള്‍ വാരിക്കൂട്ടിയ ചിത്രം ദേശീയ അന്തര്‍ദേശീയ തലങ്ങളിലായി വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച ചിത്രം, ഒറിജിനല്‍ സോങ്ങ്സ് (മൂന്ന് പാട്ടുകള്‍), ഒറിജിനല്‍ സ്കോര്‍ എന്നിങ്ങനെ മൂന്ന്‍ വിഭാഗളിലായി അഞ്ച് ഓസ്കാര്‍ സെലക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുമുള്ള സുപ്രധാന സാങ്കേതികവിദഗ്ദ്ധരും അഭിനനേതാക്കളുമാകും ബേണിംഗ് വെല്‍സിലുണ്ടാവുക. ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരായ എ ആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, തുടങ്ങിയവരും ഇതില്‍ പങ്കാളികളാണ്. ചില ഹോളിവുഡ് മുഖങ്ങളോടൊപ്പം അറബ് കലാരംഗത്ത് നിന്നുള്ള കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാണെന്ന് സോഹന്‍ റോയ് അറിയിച്ചു.
ദേശീയ അന്തര്‍ദേശീയ സിനിമകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്റ്റ് ഇന്‍ഡിവുഡ്’ എന്ന ആശയവും ഇവര്‍ രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്. അന്താരാഷ്ട്ര പ്രോജക്റ്റുകളെ പ്രോത്സാഹിപ്പിക്കുവാനുദകുന്ന നിര്‍മാണ മോഡലുകളെ രൂപപ്പെടുത്തുക എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്‌ഷ്യം. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ രണ്ടാമത്തെ എഡിഷനായ ‘അള്‍ടിമേറ്റ് ഫിലിം കാര്‍ണിവല്‍ ഓഫ് ദി വേള്‍ഡ്’ സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ വച്ച് അരങ്ങേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ഹോ 🙂