
ദോഹ: ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഡിസംബര്‍ ഒമ്പതു മുതല്‍ 20 വരെ നടക്കും. ‘അഭിവൃദ്ധിയുടെയും യശസ്സിന്റെയും വാഗ്ദാനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ 18നു കോര്‍ണിഷില്‍ പ്രത്യേക പരിപാടികള്‍ നടക്കും. സാംസ്കാരിക, കായിക മന്ത്രാലയത്തിനു കീഴിലുള്ള ഖത്തര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഇവന്റ്സ് സെന്ററാണു ദേശീയ ദിനാഘോഷത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
രാജ്യ നിര്‍മാണം, രാജ്യത്തോടുള്ള കൂറ്, ഐക്യം, ദേശീയതയിലുള്ള അഭിമാനം എന്നിവയാണു ദേശീയ ദിനാഘോഷത്തിന്റെ ദര്‍ശനം. ഡിസംബര്‍ ഒമ്പതു മുതല്‍ 20 വരെയാണു ദര്‍ബ് അല്‍ സായിലെ പരിപാടികള്‍. വിവിധ മന്ത്രാലയങ്ങളുടെ ബോധവല്‍ക്കരണ, പ്രചാരണ പവിലിയനുകള്‍ സായിയിലുണ്ടാകും. ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷം 18നു കോര്‍ണിഷിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.