Currency

ഹോട്ടല്‍, ഫര്‍ണിഷ്ഡ് അപാര്‍ട്ടമെന്റുകള്‍ക്കും ഏപ്രില്‍ അഞ്ച് മുതല്‍ വാറ്റ്

സ്വന്തം ലേഖകന്‍Wednesday, March 7, 2018 1:12 pm

 

ത്വാഇഫ്: ഹോട്ടലുകളില്‍ നിന്നും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളില്‍ നിന്നും മൂല്യവര്‍ധിത നികുതി (വാറ്റ്) ഏപ്രില്‍ അഞ്ച് മുതല്‍ പിരിച്ചു തുടങ്ങുമെന്ന് മുനിസിപ്പല്‍ ഗ്രാമ കാര്യാലയം വ്യക്തമാക്കി. സന്ദര്‍ശകര്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ച രാത്രികളുടെ എണ്ണത്തിന് അനുസരിച്ച് ഹോട്ടലുകളുടെ നിലവാരം കണക്കാക്കി ഒരോ രാത്രിക്കും രണ്ടര മുതല്‍ അഞ്ച് ശതമാനം വരെയാകും നികുതി.

മുനിസിപ്പല്‍ മന്ത്രാലത്തിലെ വിദഗ്ധരും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതിനായി ഒരുക്കിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് പട്ടങ്ങളിലൊന്നായ

ത്വാഇഫിലെ ഹോട്ടലുകളിലും ടൂറിസ്റ്റ് ഹോമുകളിലും ഇത്തരം സന്ദര്‍ശനം ഊര്‍ജിതമായി നടക്കുകയാണ്. ഒരോ മാസവും മുനിസിപ്പാലിറ്റിക്ക് ലഭിക്കേണ്ട നികുതി സ്ഥാപനത്തെ അറിയിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x