അമിതഭാരമുള്ളവര്‍ക്ക് പ്രമേഹം, തളര്‍വാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെ എന്ന് പഠനങ്ങള്‍. ഇത് കൂടാതെ എട്ട് തരം ക്യാന്സറുകളും വരാനുള്ള സാദ്ധ്യത ഇവര്‍ക്കുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
അമിതഭാരമുള്ളവര്‍ക്ക് പ്രമേഹം, തളര്‍വാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെ എന്ന് പഠനങ്ങള്‍. ഇത് കൂടാതെ എട്ട് തരം ക്യാന്സറുകളും വരാനുള്ള സാദ്ധ്യത ഇവര്‍ക്കുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അളവില്‍ കവിഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മധ്യവയസ്കരില്‍ ഉദരം, കരള്, മൂത്രസഞ്ചി, പാന്‍ക്രിയാസ് ഗ്രന്ഥികള്‍, അണ്‌ഡാശയം, തലച്ചോറില്‍ രൂപപ്പെടുന്ന ട്യൂമറായ മെനിഞ്ജിയോമ എന്നിങ്ങനെ എട്ട് തരം ക്യാന്സറുകള്‍ ഉണ്ടാക്കുന്നു.
തൈറോയ്ഡ് ക്യാന്സറിനും ബ്ലഡ് ക്യാന്സറിനുമുള്ള സാധ്യതകളും പോന്നതടിക്കുന്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഇന്ടര്നാഷനല്‍ ഏജന്‍സി ഫോര്‍ ക്യാന്‍സര്‍ ഓണ്‍ റിസേര്‍ച്ച് (IARC) പറയുന്നത്. IARC ഹാന്‍ഡ്ബുക്ക് ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ അമിതഭാരവും ക്യാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ട് ആയിരത്തോളം പഠനങ്ങളാണ് പരിശോധിച്ചത്.
2002ല്‍ നടത്തിയ പഠനത്തില്‍ ശ്രദ്ധ ചെലുത്തിയത് ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളില്‍ അമിതഭാരം എങ്ങനെയാണ് കോളന്‍, ഈസോഫാഗാസ്, വൃക്ക, ഗര്‍ഭാശയം, സ്തനങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്നത് എന്നതിലാണ്. പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അമിതഭാരം എട്ട് പുതിയ തരാം ക്യാന്സറുകള്‍ ഉണ്ടാക്കുന്നു എന്നാണ്. അന്താരാഷ്ട്ര തലത്തിലെ 21 സ്വതന്ത്രവിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ബോഡി മാസ്സ് ഇന്‍ഡക്സ് (BMI) കൂടുന്നത് ക്യാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു.
പഠനത്തിനു നേതൃത്വം നല്‍കിയ ഡോ: ബിയാട്രിസ് പറയുന്നു: “ഈ സമഗ്രമായ പഠനം പല വിധത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങളുടെ സാദ്ധ്യത തടയാനായി എങ്ങനെയൊക്കെ ശരീരത്തെ ആരോഗ്യകരമായി പരിചരിക്കാം എന ആശയത്തെ ഊട്ടിയുറപ്പിക്കുന്നു.”
ഇതോടൊപ്പം മറ്റൊരു വസ്തുത കൂടി പഠനം തെളിയിക്കുന്നുണ്ട്. സാധാരണ ശരീരഭാരമുള്ള ആളുകളില്‍ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍, പുരുഷന്മാരിലെ സ്തനാര്‍ബുദം, ഒരുതരം ലിംഫോമ, തുടങ്ങിയവ ബാധിച്ച് മരണമടയാനുള്ള സാദ്ധ്യത കുറവാണെന്നുള്ളതിന് തെളിവുകള്‍ വളരെ പരിമിതമാണ്. ഇംഗ്ലണ്ടില്‍ മൂന്നില്‍ രണ്ട് ആണുങ്ങളും പകുതിയോളം സ്ത്രീകളും അമിതശരീര ഭാരമുള്ളവരോ പൊണ്ണത്തടിയുല്ലവരോ ആണ്.
“പൊണ്ണത്തടി മൂലം ക്യാന്‍സര്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത വിചാരിച്ചതിലും അധികമാണ്.” IARC വിഭാഗത്തിന്‍റെഅധ്യക്ഷനും വാഷിങ്ങ്ടന്‍ യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മെഡിസിന്‍ ക്യാന്‍സര്‍ പ്രിവെന്‍ഷന്‍ വിഭാഗത്തിലെ വിദഗ്ധനുമായ ഡോ: ഗ്രഹം കോള്‍ഡിറ്റ്സ് ഇങ്ങനെ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.