Currency

ഓണം ഫെസ്റ്റ് 2016 നു ബാംഗ്ലൂരിൽ ഗംഭീര തുടക്കം

സ്വന്തം ലേഖകൻFriday, September 9, 2016 8:25 pm

ഓണം ഫെസ്റ്റ് 2016 ന്റെ ഉത്‌ഘാടനം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷിജോ ഫ്രാന്സീസും പാചക വിദഗ്ദ്ധൻ വാസുദേവൻ എമ്പ്രാന്തിരിയും ചേർന്ന് നിലവിളക്കു കൊളുത്തി നിർവഹിക്കുന്നു. ഗർഷോം ഫൌണ്ടേഷൻ ട്രസ്റ്റിമാരായ ജിൻസ് പോൾ, ജയ്‌ജോ ജോസഫ്, കപ്പ ചക്ക കാന്താരി ഡയറക്ടർമാരായ അഗസ്റ്റിന്, റെജി മാത്യു, ജോൺ പോൾ, രാജശേഖരൻ എന്നിവർ സമീപം

ബാംഗ്ലൂർ: ഗർഷോം ഫൗണ്ടേഷനും, കപ്പ ചക്ക കാന്താരിയും ചേർന്ന് സംഘടിപ്പുക്കുന്ന ഓണം ഫെസ്റ്റ് 2016 തുടങ്ങി. ആറു ദിവസം നീണ്ടുനിൽക്കുന്ന ഓണം ഫെസ്റ്റ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷിജോ ഫ്രാന്സീസും പാചക വിദഗ്ദ്ധൻ വാസുദേവൻ എമ്പ്രാന്തിരിയും ചേർന്ന് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ഔട്ടർ റിങ് റോഡിലെ മാറാത്തഹള്ളി ഇ-സോൺ ക്ളബ്ബിനു സമീപമുള്ള വിശാലമായ ഗ്രൗണ്ടിലാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. 14 നു സമാപിക്കുന്ന ഓണ ഫെസ്റ്റിലെ എല്ലാ ദിവസവും പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്നും അരങ്ങേറുന്നുണ്ട്.

28 കൂട്ടം വിഭവങ്ങളോട് കൂടിയ ഓണസദ്യ, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, , വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഓണം ഫെസ്റ്റ് സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. ഓലപ്പന്തും, ഓലവാച്ചും, ഓലമോതിരവും തുടങ്ങി മലയാളികളുടെ പുതുതലമുറയ്ക്ക് അന്യമായ നിരവധി പൈതൃക ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക സ്റ്റാളും ഓണം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.

500 പേർക്ക് ഒരേസമയം ഓണസദ്യ വിളമ്പുന്നതിന് പ്രത്യേക പവലിയനാണ് തയ്യാറാക്കിയിരിക്കുന്നത്. 28 കൂട്ടം വിഭവങ്ങളോട് കൂടിയ ഓണസദ്യ ഒരുക്കുന്നത് കേരളത്തിന്റെ തനതു രുചിക്കൂട്ടുകളുടെ പര്യായമായ കപ്പ ചക്ക കാന്താരിയാണ്. കേരളത്തിൽ നിന്നും എത്തുന്ന 60 പേരടങ്ങുന്ന പാചക വിദഗ്ദ്ധരാണ് ഓണസദ്യ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നത്. നാല് തരം പായസവും ഓണസദ്യയോടൊപ്പം ഉണ്ടാകും. വിറകു അടുപ്പിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് ഓണസദ്യയിൽ വിളമ്പുന്നത്. നാളെ മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ 3.30 വരെയും വൈകിട്ട് 7 മുതൽ 9 വരെയും ഓണസദ്യ ഉണ്ടാകും.

ഓണസദ്യ ഓണലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ്ങിനു www.onam.asia ചെയുക. കൂടുതൽ വിവരങ്ങൾക്ക് 9591989324, 9035015527 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “ഓണം ഫെസ്റ്റ് 2016 നു ബാംഗ്ലൂരിൽ ഗംഭീര തുടക്കം”

  1. Jaimon Joseph says:

    All the best!

  2. C. V RAMCHANDRAN says:

    All the best & happy onam.

  3. Kavitha Prasanth, Bahrain says:

    Good initiative. God bless.

  4. Tahlia says:

    Incredible points. Great arguments. Keep up the amazing spirit.

  5. Thorsten says:

    Hello, after reading this remarkable post i am too happy to share my experience
    here with colleagues.

Comments are closed.

Top
x