ബാംഗ്ലൂരിലെ ഏറ്റവും വലിയ ഓണം കാർണിവൽ ഓണം ഫെസ്റ്റ് 2016 സെപ്റ്റംബർ 9 നു തുടങ്ങും. ബാംഗ്ലൂർ നഗരം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഓണച്ചന്തയും ഓണസദ്യയുമാണ് 6 ദിവസങ്ങളിലായി നടക്കുന്ന ഓണം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. മാർത്തഹള്ളി ബ്രിഡ്ജിനു സമീപം ഔട്ടർ റിങ് റോഡിലുള്ള വിശാലമായ ഗ്രൗണ്ടിലാണ് ഓണം ഫെസ്റ്റ് നടക്കുന്നത്.
ബാംഗ്ലൂർ: ബാംഗ്ലൂരിലെ ഏറ്റവും വലിയ ഓണം കാർണിവൽ ഓണം ഫെസ്റ്റ് 2016 സെപ്റ്റംബർ 9 നു തുടങ്ങും. ബാംഗ്ലൂർ നഗരം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഓണച്ചന്തയും ഓണസദ്യയുമാണ് 6 ദിവസങ്ങളിലായി നടക്കുന്ന ഓണം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. മാർത്തഹള്ളി ബ്രിഡ്ജിനു സമീപം ഔട്ടർ റിങ് റോഡിലുള്ള വിശാലമായ ഗ്രൗണ്ടിലാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. സെപ്റ്റംബർ 9 നു വൈകുന്നേരം 5 നു ഓണം ഫെസ്റ്റിന് തിരി തെളിയും. 14 നു സമാപിക്കും. ഓണ ഫെസ്റ്റിലെ എല്ലാ ദിവസവും പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്നും അരങ്ങേറുന്നുണ്ട്. ഓണം ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന തുക ഗർഷോം ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും.
28 കൂട്ടം വിഭവങ്ങളോട് കൂടിയ ഓണസദ്യ, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, വിവിധ ഉത്പന്നങ്ങളുടെ അൻപതിലധികം സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഓണം ഫെസ്റ്റ് സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. ഓലപ്പന്തും, ഓലവാച്ചും, ഓലമോതിരവും തുടങ്ങി മലയാളികളുടെ പുതുതലമുറയ്ക്ക് അന്യമായ നിരവധി പൈതൃക ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക സ്റ്റാളും ഓണം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
600 പേർക്ക് ഒരേസമയം ഓണസദ്യ വിളമ്പുന്നതിന് പ്രത്യേക പവലിയനാണ് തയ്യാറാക്കുന്നത്. 28 കൂട്ടം വിഭവങ്ങളോട് കൂടിയ ഓണസദ്യ ഒരുക്കുന്നത് കേരളത്തിന്റെ തനതു രുചിക്കൂട്ടുകളുടെ പര്യായമായ ചെന്നൈ ആസ്ഥാനമായ കപ്പ ചക്ക കാന്താരിയാണ്. കേരളത്തിൽ നിന്നും എത്തുന്ന 20 പേരടങ്ങുന്ന പാചക വിദഗ്ദ്ധരാണ് ഓണസദ്യ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നത്. നാല് തരം പായസവും ഓണസദ്യയോടൊപ്പം ഉണ്ടാകും. വിറകു അടുപ്പിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് ഓണസദ്യയിൽ വിളമ്പുന്നത്. സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ 3.30 വരെയും വൈകിട്ട് 7 മുതൽ 9 വരെയും ഓണസദ്യ ഉണ്ടാകും.
ഓണസദ്യ ഓണലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ്ങിനു ഇവിടെ CLICK ചെയുക.
ബാംഗളൂരിലെ പ്രശസ്ത പരസ്യ ഏജൻസിയായ എ എ അഡ്വെർടൈസിങ് ആൻഡ് കമ്മ്യൂണിക്കേഷൻസിനാണ് ഓണം ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതല.
കൂടുതൽ വിവരങ്ങൾക്ക് 9591989324, 9035015527 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I loved as much as you will receive carried out right here.
The sketch is attractive, your authored subject matter stylish.
nonetheless, you command get bought an nervousness over that you wish be delivering the following.
unwell unquestionably come more formerly again as exactly the same nearly a lot often inside case you shield this hike.