Currency

പോക്കിമോന്‍ ഗോ കളി; തൊഴിലാളികളെ പിരിച്ചുവിട്ടു

Sunday, September 25, 2016 4:56 pm

ജോലിസമയത്ത് ഗെയിം കളിച്ചു എന്നതിന്‍റെ പേരിലാണ് ചില തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടത്

കഴിഞ്ഞ കുറച്ചു മാസങ്ങളായി തരംഗമായി മാറിയ പോക്കിമോന്‍ ഗോ ചിലരുടെ തൊഴില്‍ വരെയാണ്  നഷ്ടപ്പെടുത്തിയത്. ജോലിസമയത്ത് ഗെയിം കളിച്ചു എന്നതിന്‍റെ പേരിലാണ് ചില തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടത്.

മലേഷ്യന്‍ എംപ്ലോയീസ് ഫെഡറേഷന്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. തോഴില്‍സമയത്ത് ഗെയിം കളിക്കരുതെന്നും മറ്റും കമ്പനികള്‍ തൊഴിലാളികളോട് പറയുന്നുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ശമ്പളമില്ലാതെ സസ്പെന്‍ഡ് ചെയ്യുകയും കമ്പനി ചെയ്തിരുന്നു.

ചില ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാനെന്ന പേരില്‍ ഗെയിം കളിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഊണ്ആ കഴിക്കാന്‍ പതിവിലധികം സമയമെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ആരോപണം. ആഗസ്റ്റ് 6ന് ഗെയിം ലോഞ്ച് ചെയ്തത് മുതല്‍ പോക്കിമോന് മലേഷ്യയില് വമ്പിച്ച വരവേല്‍പായിരുന്നു‍. ഏതായാലും ജോലിസമയത്ത് ഗെയിം കളിക്കുന്നത് തികച്ചും അണ്‍പ്രൊഫെഷണല്‍ ആണെന്നാണ്‌ മിക്ക കമ്പനിയുടമകളും പറയുന്നത്. ജീവനക്കാര്‍ സൂക്ഷിച്ചാല്‍ ജോലി പോകാതെ രക്ഷപെടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x