
റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ 2 ദിവസം അവധി എന്ന നിയമഭേദഗതി സല്‍മാന്‍ രാജാവിന്റെ പരിഗണനയില്‍. കഴിഞ്ഞ വര്‍ഷം ശൂറ അംഗീകരിച്ച അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്ന നിയമഭേദഗതിയാണ് രാജാവിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. ശൂറ കൗണ്‍സിലിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ആറ് ദിവസം ജോലി, ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നത് ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും 40 മണിക്കൂറുമാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ശൂറ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജോലി സമയം കുറക്കാനുള്ള ശിപാര്‍ശ. സ്വദേശികളെ ആകര്‍ഷിക്കാന്‍ ഇതല്ലാതെ കഴിയില്ലെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി ജോലി ദിവസവും സമയവും കുറക്കണമെന്ന നിര്‍ദേശം രാജാവിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ശൂറയില്‍ കടുത്ത വിവാദത്തിനും ചര്‍ച്ചക്കും വിഷയമായതിന് ശേഷമാണ് കഴിഞ്ഞ തവണ തീരുമാനം ഉന്നത സമിതിക്ക് സമര്‍പ്പിച്ചത്. ജോലി സമയം കുറയ്ക്കുന്നത് രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിലവിലുള്ള 80 ലക്ഷത്തിലധികം വരുന്ന വിദേശി ജോലിക്കാര്‍ക്കാണ് ഏറെ ഉപകരിക്കുക എന്നതായിരുന്ന എതിര്‍പ്പിന് കാരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.