ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ അനുമതി. ഇന്ത്യക്കാരുള്‍പ്പെടെ ഹോട്ടല്‍ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം സഹായകരമാവും. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 25 ശതമാനം മാത്രമായിരുന്നു.
ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്നോയ്ബുര്ഗിലുള്ള സെബാന് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്ബേന്‍ (കെസിസിബി) ബ്രിസ്ബേനില്‍ പ്രവർത്തനം ആരംഭിച്ചു. ബ്രിസ്ബേന്‍ രൂപത ബിഷപ് ജോസഫ് ഓണ്‍ഡെമാന്‍, സ്പ്രിംഗ് ഫീല്‍ഡ് സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ. മാന്റോ എന്നിവരുടെ സാന്നിധ്യത്തിലാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു തിരിതെളിച്ചത്.
റിയാദ്: സൗദി, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സൗദിയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. മന്‍സൂര്‍ ബിന്‍ അതിയ്യ അല്‍മസ്റൂഇ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും റിയാദിന്‍െറ ചില ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. ഇതോടൊപ്പം കടുത്ത ചൂടും അനുഭവപ്പെട്ടിരുന്നു.
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 3 ഞായറാഴ്ച രാവിലെ 9 ന് കുര്‍ബാന. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ റാസയ്ക്ക് മാര്‍ ജോയ് ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും. ഫാ. ബ്രിറ്റോ ബെര്‍ക്ക്മാന്‍സ് തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും സ്നേഹ വിരുന്നും ലേസര്‍ ഷോയും നടക്കും.
മലയാളി നഴ്സിങ് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ കർണ്ണാടകയിലെ കലബുറഗി അല്‍ ഖമര്‍ നഴ്സിങ് കോളജിൻറെ അംഗീകാരം റദ്ദാക്കിയേക്കും. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശം നടപ്പാക്കിയിട്ടില്ലാത്ത കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കോളജിനെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ പ്രസിഡൻറ് ടി. ദിലീപ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ ഇ ഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന ഡോ. തോമസ് ഐസകിൻെ ഫെയ്സ് ബുക്ക് പോസ്റ്റിന് വൻ പ്രതികരണം. അതിരപ്പിള്ളി പദ്ധതി വിവാദമായിട്ട് കാലങ്ങളായെങ്കിലും സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായത്തിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിക്കുന്നത് ആദ്യമാണ്. നിലവിലെ മന്ത്രി സഭയിലും അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല.
കൈമടക്ക് നല്കിയാല് മാത്രം നടപടി എന്ന രീതി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൈമടക്ക് നല്‍കുന്നവരെ ചോദ്യം ചെയ്യണമെന്നും ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുതെന്നും എന്‍ജിഒ യൂണിയന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാക്കിയത്.