കേരളീയ വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ വെല്ലുവിളികളായിരുന്നു ചർച്ചകളിലെ കേന്ദ്രബിന്ദു. സ്കൂളുകളുടെ ഉയര്‍ച്ചക്കും നിലനില്‍പ്പിനും ഉതകുന്ന നിരവധി നിര്‍ദേശങ്ങളും മുന്നോട്ടു വന്നു. മൂല്യങ്ങള്‍ നഷ്ടമായ, ലാഭക്കൊതിയില്‍ സാമൂഹിക കടമകള്‍ മറക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലാണ് കേരളം ഇന്നുള്ളതെന്ന് ചർച്ചകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമ്പന്ന രാജ്യമാണെങ്കിലും അമേരിക്കയിൽ ദാരിദ്ര്യം വര്‍ധിച്ചു വരുകയാണെന്ന് അന്താരാഷ്ട്രീയ നാണയ നിധി (ഐ.എം.എഫ്) യുടെ മുന്നറിയിപ്പ്
ഖത്തറിലെ ഇന്ത്യന്‍ എംബസി ദഫ്നയിലെ ഒനൈസയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സോണ്‍ 63ല്‍ സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്രിയ റോഡില്‍ 86, 90 വില്ലകളിലാകും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. വെസ്റ്റ് ബേ പെട്രോള്‍ സ്റ്റേഷന് സമീപത്ത് ലെബനീസ് സ്കൂളിന് എതിര്‍വശത്താണ് പുതിയ ഓഫീസ്.
യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് നേരിട്ട തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. പൗണ്ടിന്‍െറ തകര്‍ച്ചയോടൊപ്പം ഓഹരിവിപണിയുടെ തകർച്ചയും ബ്രിട്ടന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്വദേശികളെ നിയമിക്കാത്ത മൊബൈല്‍ കടകൾ അടച്ചു പൂട്ടുന്നത് സൗദിയിൽ തുടരുന്നു. ഇതുവരെ ആയിരത്തോളം മൊബൈല്‍ കടകളാണ് അടച്ചു പൂട്ടിയത്. കടകളില്‍ 50 ശതമാനം ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന നിയമം റമദാന് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പാക്കുന്നതില്‍ ഭാഗികമായ വീഴ്ച വരുത്തിയ അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നൽകിക്കഴിഞ്ഞു.
ഇസ്ലാമെന്നാല് തീവ്രവാദമല്ളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. ‘മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന’ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോംപാര്‍ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വിവാദ പ്രസ്താവന നടത്തിയത്.
ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്നു ചരിത്ര പ്രധാനമായ തീരുമാനം ഹിതപരിശോധനയിലൂടെ എടുത്തതോടെ സ്വാതന്ത്ര്യവാദികള്‍ ശക്തമായി രംഗത്ത് വന്നു തുടങ്ങി. ”ലണ്ടനെ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാക്കുക, യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി തുടങ്ങിയ വെബ്സൈറ്റില്‍ ഈ ആവശ്യത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള നഗരമാണ് ലണ്ടന്‍. ലണ്ടനിലെ 60 ശതമാനം ജനങ്ങളും ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുരണമെന്ന് പക്ഷക്കാരായിരുന്നു.
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതിയും സംഘടനയുടെ രക്ഷാധികാരിയുമായ ടി.പി. സീതാറാം നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ട്യാല, ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ പ്രസംഗിച്ചു.
കേരള സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ‘എയര്‍ കേരള’ യുടെ പ്രവർത്തനം തുടങ്ങുന്നതിന് വീണ്ടും തടസം. സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിദേശ വിമാന സർവീസുകള്‍ തുടങ്ങാനാവൂ എന്ന നിബന്ധന കേന്ദ്ര വ്യോമയാന മന്ത്രാലയം മാറ്റില്ല. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു.
റമദാന് മാസത്തില്‍ പകല്‍ സമയത്ത് ദുബായ് നഗരത്തില്‍ ഏര്‍പ്പെടുത്തിരുന്ന മദ്യ നിരോധനം പിൻവലിച്ചു. മദ്യ നിരോധനം വിനോദ സഞ്ചാരികളുടെ വരവിനേയും വരുമാനവും ബാധിക്കുന്നത് കണക്കിലെടുത്താണ് നിരോധനം നീക്കിയത്. റമദാന് മാസത്തില്‍ വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കണമെങ്കില്‍ സൂര്യാസ്തമയം വരെ കാത്തിരിക്കണമായിരുന്നു.