Currency

സൈബര്‍ കുറ്റകൃത്യങ്ങള്‍; ഏറ്റവും പിന്നില്‍ ഖത്തര്‍

Tuesday, September 6, 2016 9:51 am

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്ട്ട്മെന്റ്(സി.ഐ.ഡി.) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ്‌ അല്‍ കാബിയാണ് ഈ വിവരം പുറത്തു വിട്ടത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍  ഖത്തര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്ട്ട്മെന്റ്(സി.ഐ.ഡി.) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ്‌ അല്‍ കാബിയാണ് ഈ വിവരം പുറത്തു വിട്ടത്.

ഇത്തരം കുറ്റകൃത്യങ്ങളെ തടയുവാന്‍ പല രീതികളിലുള്ള വഴികളും മറ്റും സി.ഐ.ഡി. വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള പദ്ധതികളാണ് ഇതിനായി നിര്‍മിച്ച് നടപ്പിലാക്കുന്നത്. ഇത് കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പോലീസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സി.ഐ.ഡി.യുടെ ജോലി രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് പ്രവാസികളെയും പൌരന്മാരെയും സഹകരണ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ട് പോവുക എന്നതാണ്. ഓരോ പൌരന്മാരെയും പ്രവാസികളെയും ഉത്തരവാദിത്തബോധമുള്ളവരായാണ് കാണുന്നത്. രാജ്യസുരക്ഷയ്ക്കും കുറ്റകൃത്യങ്ങളെ തടയിടുന്നതിനും മറ്റും ജനങ്ങളുടെ ഭാഗത്ത് നിന്ന് പങ്കാളിത്തം ഉണ്ടാകേണ്ടത് ആവശ്യമാണ്‌.

കവര്‍ച്ചക്കാരും ഹാക്കര്‍മാറും മറ്റും ഇന്‍റര്‍നെറ്റിലൂടെ അപകടകാരികളായ വൈറസുകളെ പ്രചരിപ്പിക്കുന്നു. ചില കേസുകളില്‍ വ്യക്തികളെ ഓഡിയോ, വീഡിയോ എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട്. അതിനാല്‍ ഇന്‍റര്‍നെറ്റിലൂടെ ചെയ്യുന്ന ഓഡിയോ വീഡിയോ കോളുകളെല്ലാം തന്നെ അങ്ങേയറ്റം സൂക്ഷിച്ചു മാത്രമേ ചെയ്യാവൂ എന്ന് അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x