Currency

പ്രവാസി ഭാരതി സമ്മാൻ രാജശേഖരൻ പിള്ളക്ക്

സ്വന്തം ലേഖകൻMonday, January 9, 2017 5:29 pm
Play

ബെംഗളൂരു: ബഹ്‌റിനിലെ നാഷണൽ ഫയർ ഫയറ്റിങ് കമ്പനി സാരഥി രാജശേഖരൻ പിള്ളക്ക് ഈ വർഷത്തെ പ്രവാസി ഭാരതി സമ്മാൻ അവാർഡ്. 14 -മത് പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചു കേന്ദ്ര പ്രവാസികാര്യ വകുപ്പാണ് ഈ വർഷത്തെ പ്രവാസി ഭാരതി സമ്മാൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 30 പേർക്കാണ് 2017 ലെ അവാർഡ് ലഭിച്ചത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളന സമാപന ചടങ്ങിൽ രാഷ്‌ട്രപതി പ്രണബ് മുഖർജി അവാർഡുകൾ വിതരണം ചെയ്തു.

R-Pillai

ആലപ്പുഴ മാന്നാർ സ്വദേശിയായ രാജശേഖരൻ പിള്ള മുപ്പതു വർഷമായി വിദേശത്താണ്. 1979 മുംബൈയിൽ പരസ്യ കമ്പനിയിൽ മീഡിയ എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം തുടർന്ന് സൗദി അറേബ്യയിൽ എത്തി. പിന്നീട് ബഹ്‌റൈനിൽ നാഷണൽ ഫയർ ഫയറ്റിങ് കമ്പനി തുടങ്ങിയ രാജശേഖരൻ പിള്ള ഇന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 14 കമ്പനികളുടെ സാരഥിയാണ്. ഭാര്യ ശ്രീകല, മക്കൾ രാജശ്രീ, ശ്രീരാജ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x