27 വയസുള്ള പ്രകാശ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവറാണ് അമിതവേഗത്തില്‍ അണ്ടര്‍പാസ്സേജിലൂടെ വണ്ടിയോടിച്ചു കയറ്റിയത്
27 വയസുള്ള പ്രകാശ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവറാണ് അമിതവേഗത്തില്‍ അണ്ടര്‍പാസ്സേജിലൂടെ വണ്ടിയോടിച്ചു കയറ്റിയത്. ഭാരം കൂടിയ വാഹങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വഴിയിലൂടെയാണ് ഇയാള്‍ ബസ് ഓടിച്ചത്. 40 പേര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് കയ്യിലും മറ്റും പരിക്ക് പറ്റിയതിനാല്‍ ഡ്രൈവറായ പ്രകാശിനെ ആശുപത്രിയിലാക്കി. പ്രകാശ് പ്രൈവറ്റ് ലിമിട്ടഡ് എന്നാ പേരില്‍ മജെസ്ട്ടികില്‍ നിന്ന് രാജാജിനഗറിലേക്ക് പോവുകയായിരുന്നു ബസ്.
മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുവഴിയിലൂടെ അമിതവേഗത്തില്‍ പോയതിനു ഇയാള്‍ക്കെതിരെ സെക്ഷന്‍ 279 പ്രകാരം കേസ് എടുത്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.