Currency

ഷാര്‍ജയില്‍ വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകന്‍Wednesday, October 18, 2017 11:32 am

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് ജോര്‍ജ് വി. മാത്യു (13) മരിച്ചത്. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകനാണ് ജോര്‍ജ് വി. മാത്യു.

ഷാര്‍ജ: ഷാര്‍ജയില്‍ വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് ജോര്‍ജ് വി. മാത്യു (13) മരിച്ചത്. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകനാണ് ജോര്‍ജ് വി. മാത്യു.

ഷാര്‍ജ ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോര്‍ജ് വി. മാത്യു. ഷാര്‍ജ അല്‍ മാജാസില്‍ റോഡിന് കുറുകെ കടക്കുമ്പോള്‍ സിഗ്നല്‍ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x