
മനാമ: വിമാനത്താവള നവീകരണത്തിന്റെ ഭാഗമായി വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിനും ഡിപ്പാര്‍ച്ചര്‍ റൗണ്ട് എബൗട്ടിനുമിടയിലുള്ള 2403ാം നമ്പര്‍ റോഡ് ഇരു ഭാഗങ്ങളിലും കുറച്ചു സ്ഥലത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ട് റോഡിലെ റൗണ്ട് എബൗട്ടില്‍ നിന്ന് ഖലീഫ അല്‍ കബീര്‍ ഹൈവേയിലേക്ക് ഫാല്‍ക്കണ്‍ സിഗ്‌നലിലൂടെ തിരിയുകയും വലത്തോട്ട് ചേര്‍ന്ന് മൂവ് എന്‍ പിക് ഹോട്ടല്‍ റോഡിന്റെ ഭാഗത്തേക്ക് പോവുകയും ചെയ്യേണ്ടതാണെന്ന് അറിയിച്ചു. കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കുള്ള പ്രവേശന, നിര്‍ഗമന പാതകളും അടക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച നിയന്ത്രണം ഏഴ് മാസം തുടരുമെന്നും അതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.