Currency

സൗദി ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു

സ്വന്തം ലേഖകന്‍Friday, July 7, 2017 12:59 pm

ടാക്‌സി വാഹനങ്ങളുടെ സേവനത്തിന് അത്യാധുനിക ഇലക്ട്രോണിക് സംവിധാനമാണ് സൗദി ഉപയോഗിക്കുന്നത്. 1,10,000 സ്വദേശി യുവാക്കള്‍ ഈ മേഖലയില്‍ ജോലിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റെന്റ് എ കാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുടെ 100 ശതമാനം സ്വദേശിവത്കരണവും അടുത്ത മാസങ്ങളില്‍ ആരംഭിക്കും.

റിയാദ്: സൗദിയില്‍ മൊബൈല്‍ മേഖലയില്‍ സ്വദേശിവത്കരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ ഗതാഗത മേഖലയിലും കൂടുതല്‍ സ്വദേശിവതകരണം നടപ്പാക്കാനൊരുങ്ങുന്നു. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ സാമൂഹ്യസുരക്ഷ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹീം അശ്ശാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടാക്‌സി വാഹനങ്ങളുടെ സേവനത്തിന് അത്യാധുനിക ഇലക്ട്രോണിക് സംവിധാനമാണ് സൗദി ഉപയോഗിക്കുന്നത്. 1,10,000 സ്വദേശി യുവാക്കള്‍ ഈ മേഖലയില്‍ ജോലിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റെന്റ് എ കാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുടെ 100 ശതമാനം സ്വദേശിവത്കരണവും അടുത്ത മാസങ്ങളില്‍ ആരംഭിക്കും.

റെന്റ് എ കാര്‍ മേഖലയില്‍ 2018 ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിലൂടെ പതിനായിരത്തിലധികം സ്വദേശി യുവാക്കള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്. മാത്രവുമല്ല പല സ്ഥാപനങ്ങളും ബിനാമി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വദേശി യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് ജോലിക്ക് നിയമിക്കുക. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x