Currency

വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കുകയാണെന്ന് സൗദി

സ്വന്തം ലേഖകന്‍Saturday, August 5, 2017 12:40 pm

കഴിഞ്ഞ വര്‍ഷം 100 പൈലറ്റുമാരെയാണ് പുതുതായി നിയമിച്ചത്. ഇവരില്‍ 93 പേരും സ്വദേശികളാണ്. പൈലറ്റ് ജോലിക്ക് പുറമെ എയര്‍ലൈന്‍ എഞ്ചിനിയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, എയര്‍ ഹോസ്റ്റസ്, വിമാനത്താവള ജോലിക്കാര്‍, തുടങ്ങിയവരിലും സ്വദേശികളുടെ അനുപാതം ഉയര്‍ത്തിയിട്ടുണ്ട്.

റിയാദ്: സൗദി വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കിവരികയാണെന്ന് അധികൃതര്‍. നിലവില്‍ സൗദി എയര്‍ലൈന്‍സില്‍ സേവനത്തിലുള്ള 2,000 പൈലറ്റുമാര്‍, സഹപൈലറ്റുമാര്‍ എന്നിവരില്‍ 1,600 പേരും സ്വദേശികളാണ്. എയര്‍ലൈന്‍സ് ആരോഗ്യ രംഗത്ത് സേവനമനുഷ്ടിക്കുന്നവരില്‍ 64 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ട്. മാത്രവുമല്ല സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് വ്യോമയാന തൊഴില്‍ മേഖലയെയാണെന്നും സൗദി എയര്‍ലൈന്‍സ് മേധാവി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 100 പൈലറ്റുമാരെയാണ് പുതുതായി നിയമിച്ചത്. ഇവരില്‍ 93 പേരും സ്വദേശികളാണ്. പൈലറ്റ് ജോലിക്ക് പുറമെ എയര്‍ലൈന്‍ എഞ്ചിനിയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, എയര്‍ ഹോസ്റ്റസ്, വിമാനത്താവള ജോലിക്കാര്‍, തുടങ്ങിയവരിലും സ്വദേശികളുടെ അനുപാതം ഉയര്‍ത്തിയിട്ടുണ്ട്. ഈ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഉപരിപഠനത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സൗദി എയര്‍ലൈന്‍സ് 3,000 സ്വദേശികളെ വിദേശത്തേക്ക് അയച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x