
റിയാദ്: സൗദി സ്വകാര്യ മേഖലയിലെ അഞ്ച് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കണമെന്ന് ആവശ്യം. മാധ്യമ പ്രവര്‍ത്തനം, മാര്‍ക്കറ്റിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, പച്ചക്കറി വിപണി, വാഹന വില്‍പന, ഫര്‍ണിച്ചര്‍ വിപണി എന്നിവിടങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തണമെന്നാണ് സൗദി ചേമ്പറിലെ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട ദേശീയ സമിതി ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദി ആവശ്യപ്പെട്ടത്.
ഈ അഞ്ച് തൊഴില്‍ മേഖലയിലും നിലവില്‍ ഭൂരിപക്ഷവും വിദേശികളാണ്. ഇതില്‍ തന്നെ ഫര്‍ണിച്ചര്‍, മാധ്യമ പ്രവര്‍ത്തനം, മാര്‍ക്കറ്റിങ്, തുടങ്ങിയ മേഖലയില്‍ 80 ശതമാനത്തിലധികവും വിദേശികളാണ്. എന്നാല്‍ ഈ മേഖല സ്വദേശികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണെന്നും മുഹമ്മദ് അല്‍മുഹമ്മദി പറഞ്ഞു.
സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലയിലെ വിദേശികള്‍ക്ക് ഇഖാമ പുതുക്കുന്നതിനും സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന ശൂറ കൗണ്‍സിലിന്റെ നിര്‍ദേശം ചേമ്പര്‍ പ്രതിനിധി ആവര്‍ത്തിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിച്ചാല്‍ സ്വദേശിവത്കരണം ഫലം കാണില്ലെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.