ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ട്വിറ്ററിലൂടെ തൊഴില്‍ മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതേസമയം ചില്ലറ വില്‍പന മേഖല, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ സൗദി വ്യക്തമാക്കിയിരുന്നു.
റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പക്കാനുള്ള പുതിയ നീക്കം.
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ട്വിറ്ററിലൂടെ തൊഴില്‍ മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതേസമയം ചില്ലറ വില്‍പന മേഖല, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ സൗദി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഏതെല്ലാം തൊഴിലുകളിലാണ് സ്വദേശിവത്കരണമെന്നും എന്ന് മുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്നുമുള്ള വിശദാംശങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സൗദി വിഷന്‍ 2030 രൂപവത്കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.