Currency

ഷോപ്പിങ് മാളുകളില്‍ പുതുവര്‍ഷത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, June 18, 2017 11:56 am

ഷോപ്പിങ് മാളുകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വദേശി യുവതി, യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന പ്രോല്‍സാഹന നടപടികള്‍ എന്നിവ ഉറപ്പുവരുത്തണമെന്ന് സൗദി തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

റിയാദ്: ഷോപ്പിങ് മാളുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. അല്‍ഖസീം മേഖലയിലെ ഷോപ്പിങ് മാളുകളിലാണ് ആദ്യഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഷോപ്പിങ് മാളുകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് അല്‍ഖസീം മേഖലയുടെ തീരുമാനം.

പുതുവര്‍ഷത്തില്‍ മേഖലയിലെ ഷോപ്പിങ് മാളുകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വദേശി യുവതി, യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന പ്രോല്‍സാഹന നടപടികള്‍ എന്നിവ ഉറപ്പുവരുത്തണമെന്ന് സൗദി തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

ചെറുകിട സംരംഭകരെ ആകര്‍ഷിക്കാനും സൗദി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും പദ്ധതി ഉപകാരപ്പെടും. മേഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണവും തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x