സൗദിയിലെ ടാക്സി സര്‍വ്വീസുകള്‍ സ്വദേശി വത്ക്കരിക്കനാണ് പുതിയ തീരുമാനം. നിതാഖത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നിഗമനം. തീരുമാനം നടപ്പിലാക്കുന്നതോടെ പതിനായിരക്കണക്കിന് വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാവുക.
മക്ക: പ്രവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും പുതിയ തീരുമാനവുമായി സൗദി അറേബ്യ. സൗദിയിലെ ടാക്സി സര്‍വ്വീസുകള്‍ സ്വദേശി വത്ക്കരിക്കനാണ് പുതിയ തീരുമാനം. നിതാഖത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നിഗമനം.
തീരുമാനം നടപ്പിലാക്കുന്നതോടെ പതിനായിരക്കണക്കിന് വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. ടാക്സി സര്‍വീസുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നതിലൂടെ 7000 ത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഹജ്ജ്, ഉംറ സീസണുകളിലെ മക്കയിലെ ടാക്സി മേഖലയില്‍ സൗദിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശികള്‍ക്ക് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുക തുടങ്ങിയവയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മക്ക ആക്ടിംഗ് ഗവര്‍ണര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.