Currency

സൗദിയില്‍ ടൂറിസം മേഖലയിലും സ്വദേശിവത്കരണം; 11 ലക്ഷം തൊഴിലവസരം

സ്വന്തം ലേഖകന്‍Thursday, October 19, 2017 11:36 am

രാജ്യത്തു പുതുതായി നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതികള്‍ മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് നേരിട്ടും എട്ട് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും. സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് 65 വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും.

റിയാദ്: സൗദിയില്‍ ടൂറിസം മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുമെന്ന് കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അംരി പറഞ്ഞു. രാജ്യത്തു പുതുതായി നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതികള്‍ മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് നേരിട്ടും എട്ട് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും.

സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് 65 വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഉംറ സര്‍വീസ് കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കുന്നതിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും വിനോദ സഞ്ചാര വ്യവസായത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പദ്ധതി തയ്യാറാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x