തെരുവില്‍ കാറുകള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകള്‍ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാര്‍ വീണ്ടെടുത്താല്‍ 1500 ദിര്‍ഹം പിഴ അടച്ചാല്‍ മതിയാകും. ഒരു മാസം കഴിഞ്ഞാല്‍ മുഴുവന്‍ പിഴയും അടയ്ക്കണം.