
അബുദാബി: തെരുവില്‍ കാറുകള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകള്‍ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാര്‍ വീണ്ടെടുത്താല്‍ 1500 ദിര്‍ഹം പിഴ അടച്ചാല്‍ മതിയാകും. ഒരു മാസം കഴിഞ്ഞാല്‍ മുഴുവന്‍ പിഴയും അടയ്ക്കണം.
നഗര സൗന്ദര്യത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടുംവിധം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട പൊടിപിടിച്ചതും വൃത്തിഹീനവുമായ കാറുകളും നഗരസഭ കണ്ടുകെട്ടും. മുസഫ വ്യവസായ മേഖല, മഫ്‌റഖ്, ബനിയാസ്, തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ഇത്തരത്തില്‍ നൂറുകണക്കിന് കാറുകള്‍ കണ്ടുകെട്ടിയതായും നഗരസഭ അറിയിച്ചു. കഴുകി വൃത്തിയാക്കാത്ത വാഹനങ്ങളും നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പുണ്ട്.
ദിവസേന നഗസരഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ കണ്ടെത്തുന്ന വാഹനങ്ങളെ 14 ദിവസം നിരീക്ഷിക്കും. തുടര്‍ന്ന് 24 മണിക്കൂറിനകം വാഹനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. എന്നിട്ടും എടുത്തുമാറ്റാത്ത വാഹനങ്ങളാണ് കണ്ടുകെട്ടുകയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.