കിന്റര്ഗാര്ട്ടന്, പ്രൈമറി ക്ലാസുകള്‍ എട്ടിനും എലിമെന്ററി, ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ ഒന്‍പതിനും തുടങ്ങും. അതേസമയം വേനല്‍ അവധി കഴിഞ്ഞ് ഇന്ത്യന്‍ സ്കൂളുകള്‍ പലതും ഇതിനകം തുറന്നു. ചില വിദ്യാലയങ്ങള്‍ ഞായറാഴ്ച തുറക്കും. പൊതുവിദ്യാലയങ്ങളില്‍ ആദ്യ പരീക്ഷ ഡിസംബര്‍ 15ന് ആരംഭിക്കും. ജനുവരി 19 മുതല്‍ 30 വരെ അര്‍ധ വാര്‍ഷിക അവധിയാകും.