Currency

പുതിയ അധ്യയന വര്‍ഷം ഞായറാഴ്ച ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, August 30, 2019 4:01 pm

കുവൈത്ത് സിറ്റി: പുതിയ അധ്യയന വര്‍ഷം ഞായറാഴ്ച ആരംഭിക്കും. എന്നാല്‍ വിവിധ ഗ്രേഡുകളില്‍ ക്ലാസുകള്‍ ആരംഭിക്കുക സെപ്റ്റംബര്‍ 8 ഞായറാഴ്ച തൊട്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി ക്ലാസുകള്‍ എട്ടിനും എലിമെന്ററി, ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ ഒന്‍പതിനും തുടങ്ങും. അതേസമയം വേനല്‍ അവധി കഴിഞ്ഞ് ഇന്ത്യന്‍ സ്‌കൂളുകള്‍ പലതും ഇതിനകം തുറന്നു. ചില വിദ്യാലയങ്ങള്‍ ഞായറാഴ്ച തുറക്കും. പൊതുവിദ്യാലയങ്ങളില്‍ ആദ്യ പരീക്ഷ ഡിസംബര്‍ 15ന് ആരംഭിക്കും. ജനുവരി 19 മുതല്‍ 30 വരെ അര്‍ധ വാര്‍ഷിക അവധിയാകും.

വാര്‍ഷിക പരീക്ഷ പ്രൈമറി, ഇന്റര്‍മീഡിയറ്റ്, 10, 11 ക്ലാസുകാര്‍ക്ക് മേയ് 10ന് തുടങ്ങും. സെക്കന്‍ഡറി പരീക്ഷ ആരംഭിക്കുക മേയ് 31നാകും. കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം ജീവനക്കാര്‍ക്ക് വേനല്‍ അവധി മേയ് 21ന് തുടങ്ങും. എലിമെന്ററി, മിഡില്‍ സ്‌കുള്‍ വിഭാഗത്തിന് ജൂണ്‍ 18നും സെക്കന്‍ഡറി വിഭാഗത്തിന് ജൂണ്‍ 25നുമാകും വേനല്‍ അവധി ആരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x