സൗദി അറേബ്യയില്‍ 19 അക്കൗണ്ടന്റ് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊഫഷന് മാറ്റം നിര്‍ത്തിവെച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ പ്രൊഫഷനുകളിലുള്ളവര്‍ സൗദി ഓര്ഗനൈസേഷന് ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാത്തവരുടെ ഇഖാമ പുതുക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.