ജൂലൈ ഒന്നു മുതല്‍ ബോയിങ് 787 വിമാനം ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. 18 ബിസിനസ് ക്ലാസ്, 238 എക്കണോമി ക്ലാസും അടങ്ങുന്നതാണ് ഡ്രീം ലൈനര്‍ വിമാനം. ഈ വലിയ വിമാനം പുനഃരാരംഭിക്കുന്നതോടെ സ്കൂള്‍ അവധി തുടങ്ങിയ സീസണ് കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാകും.