കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ടിക്കറ്റുകള്‍ 2021 ഡിസംബര്‍ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നല്‍കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാല്‍ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരന് നല്‍കേണ്ടിവരും.
മുന്‍കൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന വിമാന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി.
എയര്‍ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ വേണ്ടി കമ്പനിയുടെ സിറ്റി ഓഫീസകളെയോ അല്ലെങ്കില്‍ കോള്‍ സെന്ററുമായോ ബന്ധപ്പെടണം. ഓണ്‍ലൈനിലൂടെ റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ചാര്‍ജ് ഈടാക്കും. ഇന്റിഗോ യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ പുനഃക്രമികരിക്കൂകയോ റദ്ദാക്കുകയോ ചെയ്യാം.