ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന് സിവില്‍ വ്യോമയാന അതോറിറ്റി അഞ്ചാം തവണയും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാകിസ്ഥാന് അധികൃതര്‍ അറിയിച്ചത്.